ജോസ് തെറ്റയിലിനെതിരായബലാത്സംഗക്കേസ് റദ്ദാക്കി

single-img
1 August 2013

ജോസ് തെറ്റയിലിനെതിരായ മാനഭംഗക്കേസ് ഹൈക്കോടതി റദ്ദാക്കി. തന്റെ സമ്മതത്തോടെയല്ല ലൈംഗികമായി ബന്ധപ്പെട്ടത് എന്ന പരാതിക്കാരിയായ യുവതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. മാനഭംഗക്കുറ്റം നിലനില്‍ക്കില്ല എന്നും കോടതി കൂടിച്ചേര്‍ത്തു.

ശരിയായ സമ്മതത്തോടെയല്ല ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതെന്ന യുവതിയുടെ വാദം കോടതി തള്ളി. യുവതിയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ്‌ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നും ഇത്‌ ബലാത്സംഗമാകുന്നില്ലെന്നും വിധിന്യായത്തിലൂടെ കോടതി വ്യക്‌തമാക്കി. ജോസ്‌ തെറ്റലിയിനെ കുടുക്കുന്ന എന്നലക്ഷ്യം മാത്രമായിരുന്നു യുവതിയ്‌ക്ക് ഉണ്ടായിരുന്നതെന്നും അതുകൊണ്ടുതന്നെ സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും നിലക്കില്ല കോടതി ചൂണ്ടിക്കാട്ടി. മകനെക്കൊണ്ട്‌ വിവാഹംകഴിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ പീഡിപ്പിച്ചെന്ന പരാതി വിശ്വാസിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ പരാതിക്കാരിയായ യുവതി അറിയിച്ചു.

എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് പി. ഭവദാസനാണ് വിധി പുറപ്പെടുവിച്ചത്.