ലീഗ് നേതാക്കളും മാണിയും ദല്‍ഹിയിലേക്കില്ല

single-img
1 August 2013

മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ക്കായുള്ള ഡല്‍ഹി യാത്ര യു.ഡി.എഫ്.ഘടകകക്ഷികളായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും റദ്ദാക്കി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇവരുടെ കൂടിക്കാഴ്ച ഉടനുണ്ടാവില്ലെന്നും വ്യക്തമായി. ലീഗിനെ അനുനയിപ്പിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ ലീഗ് ഹൗസിലെത്തി ചര്‍ച്ച നടത്തി. ഉപമുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ലീഗുമായുള്ള ചര്‍ച്ച പൊളിയാന്‍ കാരണമെന്ന് സൂചനയുണ്ട്.

പുന:സംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകളെല്ലാം പുര്‍ത്തിയായെന്നും തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും ലീഗ് ഹൗസിലെ ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. അന്തിമ തീരുമാനം ഹൈകമാന്‍ഡിന്‍്റേതാണ്. ലീഗ് ഹൗസിലേത് സൗഹൃദസംഭാഷണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.