സോളാര്‍ കേസിലെ ആദ്യ കുറ്റപത്രം തിരുവല്ല കോടതിയില്‍ സമര്‍പ്പിച്ചു

single-img
31 July 2013

Sarithaസോളാര്‍ തട്ടിപ്പുകേസിലെ ആദ്യ കുറ്റപത്രം തിരുവല്ല കോടതിയില്‍ സമര്‍പ്പിച്ചു. കോഴഞ്ചേരി സ്വദേശി ഡോ. പീറ്റര്‍ മണക് നല്‍കിയ പരാതിയില്‍ പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. സോളാര്‍ പദ്ധതി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.