ലാവ്‌ലിന്‍ കേസ്: പിണറായിക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്‌ടെന്ന് സിബിഐ

single-img
31 July 2013

Pinarayi vijayan-4ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്‌ടെന്ന് സിബിഐ. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സിബിഐ കോടതിയില്‍ പിണറായി നല്‍കിയ വിടുതല്‍ ഹര്‍ജി ചോദ്യം ചെയ്തു സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കരാര്‍ സ്വന്തമാക്കാനായി പിണറായി നടത്തിയ കാനഡ സന്ദര്‍ശനത്തില്‍ സാങ്കേതിക വിദഗ്ധര്‍ ആരും ഒപ്പമുണ്ടായിരുന്നില്ല. കെഎസ്ഇബിയും സര്‍ക്കാരുമായും ആലോചിക്കാതെയാണ് ധാരണാപത്രം ഒപ്പിട്ടതെന്നും കരാറില്‍ ഏര്‍പ്പെടണമെന്ന വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദേശം പിണറായി അവഗണിച്ചതായും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കരാറിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭായോഗത്തില്‍ നിന്നും പിണറായി മറച്ചുവെച്ചതായും സിബിഐ പറയുന്നു. യന്ത്രവിതരണ കമ്പനിയല്ലാത്ത ലാവ്‌ലിനുമായി ധാരണാപത്രം ഒപ്പിട്ടതിനെയും സിബിഐ ചോദ്യം ചെയ്യുന്നുണ്ട്.