കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കു തുടര്‍ന്നാല്‍ മുന്നണി ബന്ധം പുനരാലോചിക്കേണ്ടിവരും: പി.സി.ജോര്‍ജ്

single-img
31 July 2013

pc-georgeകോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കു തുടര്‍ന്നാല്‍ മുന്നണിയില്‍ നില്‍ക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടിവരുമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. കേരള കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണത്തൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പ് വഴക്കു തുടര്‍ന്നാല്‍ ഐക്യജനാധിപത്യ മുന്നണി തകിടം മറിയും. മുന്നണിയിലെ ബന്ധങ്ങളെക്കാള്‍ സ്വന്തം കാര്യം നോക്കാനാണ് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.