പാക് ജയില്‍ ആക്രമിച്ച് 250 പേരെ മോചിപ്പിച്ചു

single-img
31 July 2013

map_of_pakistanപാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഹ്വാ പ്രവിശ്യയിലെ ദേരാ ഇസ്മയില്‍ഖാന്‍ പട്ടണത്തിലെ സെന്‍ട്രല്‍ ജയില്‍ ആക്രമിച്ച തീവ്രവാദികള്‍ 250 തടവുകാരെ മോചിപ്പിച്ചു. തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ക്വയ്ദ ബന്ധമുള്ള താലിബാന്‍ ഏറ്റെടുത്തു. നൂറോളം തോക്കുധാരികളെയും ഏഴു ചാവേറുകളെയും ആക്രമണത്തിനു നിയോഗിച്ചിരുന്നതായി താലിബാന്‍ വക്താവ് അറിയിച്ചു. താലിബാന്‍ കമാന്‍ഡര്‍ അഡ്‌നന്‍ റഷീദാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും വക്താവ് അറിയിച്ചു.