മംനൂണ്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ്

single-img
31 July 2013

Mamnoonഇന്ത്യയില്‍ ജനിച്ച മംനൂണ്‍ ഹുസൈന്‍ പാക്കിസ്ഥാന്റെ 12-ാമതു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഭരണം നടത്തുന്ന പിഎംഎല്‍-എന്നിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച മംനൂണിന് പാര്‍ലമെന്റിലും നാലു പ്രവിശ്യാ അസംബ്ലികളിലും വന്‍ ഭൂരിപക്ഷം ലഭിച്ചു. അഞ്ചുവര്‍ഷക്കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന ആസിഫ് അലി സര്‍ദാരിക്കു പകരം സെപ്റ്റംബര്‍ ഒമ്പതിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. വിജയവാര്‍ത്ത അറിഞ്ഞ യുടന്‍ മംനൂണ്‍ പിഎംഎല്‍-എന്‍ അംഗത്വം രാജിവച്ചു. പ്രധാനമന്ത്രി ന വാസ് ഷരീഫിന്റെ വിശ്വസ്തനായ മംനൂണിന് പാര്‍ലമെന്റില്‍ 277 വോട്ടു ലഭിച്ചു. ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 263 വോട്ടുകളാണ്. എതിരാളി തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ ജഡ്ജിയുമായ വജീഹുദ്ദീന്‍ അഹമ്മദിന് 34 വോട്ടുകളാണു ലഭിച്ചത്.