സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സൈന്യം അറസ്റ്റ് ചെയ്തു

single-img
31 July 2013

India-Sri-Lankaസമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ 65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. മുല്ലൈത്തീവിന് വടക്കുകിഴക്ക് മത്സ്യബന്ധനം നടത്തുകയായിരുന്ന 31 പേരെയും ജാഫ്‌നയിലെ പോയിന്റ് പെദ്രോ നഗരത്തിന്റെ വടക്കന്‍ തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന 34 പേരുമാണ് പിടിയിലായത്. ഇവരുടെ ഒന്‍പതു ബോട്ടുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ നിയമനടപടികള്‍ക്കായി പോയിന്റ് പെദ്രോയിലും ട്രിങ്കോമാലിയിലേക്കും എത്തിച്ചതായി ലങ്കന്‍ നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.