2015 ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ ആദ്യം പാക്കിസ്ഥാനെതിരേ

single-img
31 July 2013

cricket.1_small2015ലെ ക്രിക്കറ്റ് ലോകകപ്പിന് മത്സരക്രമമായി. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് വാലന്റൈന്‍ ദിനത്തില്‍ തുടക്കമാകും. 2015 ഫെബ്രുവരി 14നു നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ ശ്രീലങ്ക ന്യൂസിലന്‍ഡിനെ നേരിടും. ഇതേ ദിനംതന്നെ ആതിഥേയരായ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെയും നേരിടും. ഫൈനല്‍ മാര്‍ച്ച് 29നു മെല്‍ബണില്‍ നടക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യമത്സരം പരമ്പരാഗത വൈരികളായ പാക്കിസ്ഥാനോട് ഫെബ്രുവരി 15നാണ്. രണ്ട് ഗ്രൂപ്പുകളിലായി 14 ടീമുകള്‍ മാറ്റുരയ്ക്കും. ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങളും യോഗ്യതാമത്സരം കളിച്ചെത്തുന്ന നാലു ടീമുകളുമാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. രണ്ടു രാജ്യങ്ങളിലായി 44 ദിനങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 14 വേദികളുണ്ട്. എല്ലാ നോക്കൗട്ട് മത്സരങ്ങള്‍ക്കും റിസര്‍വ് ദിനങ്ങളുണ്ടായിരിക്കും.