ഛത്തീസ്ഗഡില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; 20 പേര്‍ക്ക് പരിക്ക്

single-img
31 July 2013

chhattisgarh_mainഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ താജ്‌നഗറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു. കല്ലും കമ്പും ഉപയോഗിച്ച് നടന്ന ഏറ്റുമുട്ടലില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടത് പരിഭ്രാന്തി പരത്തി. ഇരുവിഭാഗങ്ങളിലും ഇരുനൂറോളം പേര്‍ സംഘടിച്ചിരുന്നു. കുട്ടികളുടെ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കമാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കലാശിച്ചത്.