തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് നടി കനക

single-img
31 July 2013

actor-Kanakaതനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും താന്‍ ആലപ്പുഴയില്‍ ചികിത്സയിലാണെന്നുമള്ള വാര്‍ത്തകള്‍ തെറ്റാണെന്നും തെന്നിന്ത്യന്‍ ചലചിത്രതാരം കനക. ദൃശ്യമാധ്യമങ്ങളില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടാണ് കനക വിശദീകരണം നല്‍കിയത്. നടി കനക കാന്‍സര്‍ രോഗത്തിന് ആലപ്പുഴയിലെ പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ചികിത്സയിലാണെന്നും സ്ഥിതി ഗുരുതരമാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ കനക മരിച്ചുവെന്ന് ചില തമിഴ് ചാനലുകളും പത്രങ്ങളും വാര്‍ത്തകള്‍ നല്‍കാനും തുടങ്ങിയിരുന്നു. ഇതേതുടര്‍ന്നാണ് കനക നേരിട്ടെത്തി താന്‍ ചികിത്സയിലല്ലെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്നും വ്യക്തമാക്കിയത്. സുഹൃത്തിനെ സന്ദര്‍ശിക്കുന്നതിനാണ് ആലപ്പുഴയില്‍ എത്തിയത്. തന്നെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തികഞ്ഞ അസംബന്ധമാണെന്നും അവര്‍ വ്യക്തമാക്കി.