മാര്‍പാപ്പയുടെ ദിവ്യബലിയില്‍ മുപ്പതുലക്ഷം പേര്‍ പങ്കെടുത്തു

single-img
29 July 2013

marലോക യുവജന സമ്മേളനത്തിനു സമാപനം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ മുപ്പതു ലക്ഷം വിശ്വാസികള്‍ പങ്കെടുത്തു. ബ്രസീലിലെ റിയോ ഡ ഷനേറോ നഗരത്തിലെ കോപ്പ കബാന കടല്‍ത്തീരത്തെ നാലു കിലോമീറ്റര്‍ ദൂരം കാലുകുത്താനിടയില്ലാത്തവിധം യുവജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന ജാഗരണപ്രാര്‍ഥനയില്‍ പങ്കുകൊണ്ടശേഷം കൂടാരങ്ങളിലും തുറന്ന സ്ഥലത്തും കിടന്നുറങ്ങിയ വിശ്വാസികള്‍ ഇന്നലെ ഏറെ ഉന്‌മേഷത്തോടെ സ മാപനബലിയില്‍ പങ്കുചേര്‍ന്നു. തങ്ങള്‍ക്കു കിട്ടിയ വിശ്വാസാനുഭവം മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നു നല്‍കാന്‍ എല്ലാവര്‍ക്കും കടമയുണെ്ടന്ന് ദിവ്യബലി മധ്യേ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു.