റയലിനും ബാഴ്‌സയ്ക്കും വിജയം

single-img
29 July 2013

cristiano-ronaldo-463-playing-in-real-madrid-4-1-cska-moscow-in-uefa-champions-league-2012സ്പാനിഷ് ലീഗിനു മുന്നോടിയായി നടന്ന സൗഹൃദമത്സരത്തില്‍ റയലിനും ബാഴ്‌സലോണയ്ക്കും വിജയം. കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്‌നെതിരേയാണ് റയല്‍ വിജയമാഘോഷിച്ചത്. ഏകപക്ഷീയമായ ഒരുഗോളിനാണ് റയലിന്റെ വിജയം. 23-ാം മിനിറ്റില്‍ ഫ്രാഞ്ച് താരം കരിം ബന്‍സേമയാണ് സ്വന്തം നാട്ടിലെ ടീമിനെതിരേ റയലിനുവേണ്ടി ഗോള്‍ നേടിയത്. പിഎസ്ജിയുടെ മുന്‍ കോച്ചായിരുന്ന കാര്‍ലോ ആന്‍സിലോട്ടിയാണ് റയലിന്റെ പരിശീലകന്‍. കഴിഞ്ഞ ദിവസം മറ്റൊരു ഫ്രഞ്ച് ടീമായ ലിയോണിനെതിരേ റയല്‍ 2-2 സമനില പാലിച്ചിരുന്നു. മറ്റൊരു സന്നാഹമത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ബാ്‌ഴ്‌സലോണ ഏകപക്ഷീയമായ ഏഴു ഗോളിന് വാലരെംഗയെ പരാജയപ്പെടുത്തി.