താന്‍ മന്ത്രിയായതുകൊണ്ട് പ്രതിഛായയ്ക്ക് മാറ്റമുണ്ടാകില്ല: ചെന്നിത്തല

single-img
29 July 2013

Chennithalaതന്റെ മന്ത്രിസഭാ പ്രവേശം കൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മാറ്റമുണ്ടാകില്ലെന്നും അതുകൊണ്ട് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലുറച്ച് രമേശ് ചെന്നിത്തല. ചെന്നിത്തല നിലപാട് കര്‍ക്കശമാക്കിയതോടെ ഡല്‍ഹിയില്‍ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടി. സോളാര്‍ വിഷയവും മന്ത്രിസഭാ പുനഃസംഘടനയും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. രണ്ടും വെവ്വേറ പരിഗണിക്കേണ്ട വിഷയമാണെന്നും രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. സോളാര്‍ വിഷയത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ മറ്റു വഴികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. താന്‍ വന്നതുകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ കെട്ടടങ്ങില്ല. പാര്‍ട്ടിയെ നയിക്കാനാണ് താല്‍പ്പര്യം. ഇക്കാര്യം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മാറ്റമില്ല. ഉമ്മന്‍ ചാണ്ടിയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയാ ഗാന്ധിയെ കാണാനും രമേശ് സമയം ചോദിച്ചിട്ടില്ല.