ചര്‍ച്ചകള്‍ വഴിമുട്ടി; ഉമ്മന്‍ ചാണ്ടി വിയര്‍ക്കുന്നു

single-img
29 July 2013

Oommen_Chandy_2013_3പുനഃസംഘടനാ ചര്‍ച്ചകള്‍ വഴി മുട്ടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരളത്തിലേക്കുള്ള മടക്കയാത്ര നാളത്തേക്കു മാറ്റി. നേരത്തേ ഇന്നു വൈകിട്ട് കേരളത്തിലേക്കു മടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. എന്നാല്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് പുനഃപരിശോധിക്കാന്‍ രമേശ് ചെന്നിത്തല തയാറാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ വഴി മുട്ടുകയായിരുന്നു. സോളാര്‍ പ്രശ്‌നവും മന്ത്രിസഭാ പുനഃസംഘടനയും കൂട്ടിക്കുഴ്‌ക്കേണെ്ടന്ന നിലപാടിലാണ് രമേശ്. തന്റെ മന്ത്രിസഭാ പ്രവേശനം കൊണ്ട് സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായ നന്നാകില്ലെന്നും രമേശ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്താനും രമേശ് തയാറാകാത്തതും പ്രശ്‌ന പരിഹാരത്തിനുള്ള വഴിയടച്ചു.