ഇന്ത്യ- സിംബാബ്‌വേ ഏകദിന പരമ്പര ഇന്ത്യയ്ക്ക്

single-img
29 July 2013

Indസിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു നിയോഗിക്കപ്പെട്ട സിംബാബ്‌വെ ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ തകര്‍ന്നപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായത് 46 ഓവറില്‍ 183 റണ്‍സ് മാത്രം. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 35.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി ഒരിക്കല്‍ക്കൂടി നായകന്‍ വിരാട് കോഹ്്‌ലി മികച്ച പ്രകടനം പുറത്തെടുത്തു. നാലു വിക്കറ്റ് നേടി അമിത് മിശ്ര ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി.