Health & Fitness

പകര്‍ച്ചേതര രോഗങ്ങള്‍: ആരോഗ്യരംഗത്തെ പ്രൊഫഷണലുകള്‍ക്കായി പരിശീലന പരിപാടി

തിരുവനന്തപുരം: വര്‍ധിച്ചുവരു പകര്‍ച്ചേതര രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂ’് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ പൊതുജനാരോഗ്യവിഭാഗമായ അച്ചുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസ് ആരോഗ്യരംഗത്തെ പ്രൊഫഷണലുകള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുു. ഇന്ത്യയില്‍ത െആദ്യമായാണ് ഇത്തരമൊരു പരീശീലനം നടത്തുത്.
പകര്‍ച്ചേതര രോഗങ്ങളുടെ (എന്‍സിഡി) വര്‍ധന തടയുതിനായി ഏഷ്യയിലെമ്പാടുമുള്ള ഗവേഷകരുടെ കൂ’ായ്മയ്ക്ക് രൂപംകൊടുക്കുകയാണ് ഏഷ്യന്‍ കൊളാബറേഷന്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ നോ-കമ്യൂണിക്കബിള്‍ ഡിസീസസ് (എസ്‌സിഇഎന്‍ഡി) റിസര്‍ച്ച് നെറ്റ് വര്‍ക്കിന്റെ സഹകരണത്തോടെ നടത്തു പരിപാടി ലക്ഷ്യമിടുത്.
അസെന്‍ഡ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ മലേഷ്യയിലെ മൊണാഷ് യൂണിവേഴ്‌സിറ്റി, ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂ’് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, ശ്രീലങ്കയിലെ കൊളംബോ യൂണിവേഴ്‌സിറ്റി, ഓസ്‌ട്രേലിയയിലെ മൊണാഷ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന എിവ ചേര്‍ാണ് പരിശീലനപരിപാടിക്ക് നേതൃത്വം നല്‍കുത്.
അച്ചുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ 29നു രാവിലെ ഒമ്പതു മണിക്ക് ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ ഡോ.പി.കെ.ജമീല പരിപാടി ഉദ്ഘാടനം ചെയ്യും. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂ’് മെഡിക്കല്‍ സൂപ്രണ്ട് ഡോ.ആര്‍. ശങ്കര്‍ കുമാര്‍ അധ്യക്ഷത വഹിക്കും. ഓസ്‌ട്രേലിയ മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ അസെന്‍ഡ് പ്രൊഗ്രാം ഡയറക്ടര്‍ പ്രൊഫ. ബ്രയാന്‍ ഓള്‍ഡന്‍ബര്‍ഗ് പരിപാടിയെപ്പറ്റി വിശദീകരിക്കും. പകര്‍ച്ചേതര രോഗങ്ങളുടെ നിയന്ത്രണത്തില്‍ പുകയിലനിയന്ത്രണത്തിന്റെ പങ്കിനെപ്പറ്റി ആര്‍.സി.സി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന്‍ വിശദീകരിക്കും.
അച്ചുതമേനോന്‍ സെന്ററിലെ അസെന്‍ഡ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.കെ.ആര്‍.തങ്കപ്പന്‍, മലേഷ്യയിലെ അസെന്‍ഡ് പ്രോഗ്രാം ഡയറക്ടര്‍ പ്രൊഫ. മുഹമ്മദ് ഷാജഹാന്‍ യാസിന്‍, അച്ചുതമേനോന്‍ സെന്ററിലെ പ്രൊഫ. വി.രാമന്‍കു’ി, ശ്രീലങ്കയിലെ അസെന്‍ഡ് നെറ്റ്‌വര്‍ക്ക് കോ ഓര്‍ഡിനേറ്റര്‍ ഡോ.ചാമില്‍ സേനാവിരത്ത്‌നെ എിവര്‍ പ്രസംഗിക്കും.
പകര്‍ച്ചേതര രോഗങ്ങളായ ഹൃദ്‌രോഗവും പ്രമേഹവും, ക്യാന്‍സറും, ശ്വാസകോശരോഗങ്ങളുമെല്ലാം ആളുകളെ നേരി’് ആക്രമിക്കുതിനൊപ്പം അവരുടെ കുടുംബത്തെയും ബാധിക്കുവയാണെ് പ്രൊഫ. ഓള്‍ഡന്‍ബെര്‍ഗ് ചൂണ്ടിക്കാ’ി. നയങ്ങളുടെയും രോഗപ്രതിരോധ മാര്‍ഗങ്ങളുടെയും കൃത്യമായ സങ്കലനത്തിലൂടെ ഇവ തടയാനാകുമെതാണ് പ്രതീക്ഷ നല്‍കു കാര്യം. ഇവ തടയുതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രൊഫഷണലുകള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കാന്‍ തയ്യാറാക്കിയ ഒര വര്‍ഷത്തെ പരിശീലന പരിപാടിയുടെ ഭാഗമാണ് ഈ മുഖാമുഖപരിശീലനമെ് അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുണ്ടാകു മരണങ്ങളില്‍ 60 ശതമാനവും പകര്‍ച്ചേതര രോഗങ്ങളാല്‍ സംഭവിക്കുതാണ്. ഇതില്‍ എപതു ശതമാനവും സാമ്പത്തികമായി പിാക്കാവസ്ഥയിലുള്ള രാജ്യങ്ങളിലാണ് സംഭവിക്കുത്. പുകയിലയുടെ ഉപയോഗവും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളും വ്യായാമത്തിന്റെ കുറവും മദ്യത്തിന്റെ ഉപയോഗവുമാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണങ്ങള്‍.
കേരളം ലോകത്തിലെ ത െപകര്‍ച്ചേതര രോഗങ്ങളുടെ തലസ്ഥാനമായി വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണെ് ഡോ. തങ്കപ്പന്‍ പറഞ്ഞു. യു.എസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം രോഗങ്ങളുടെ താങ്ങാനാകാത്ത ഭാരമാണ് കേരളത്തിലുള്ളതെ് തങ്ങള്‍ സമീപകാലത്തു നടത്തിയ പഠനത്തില്‍ കണ്ടെത്തിയി’ുണ്ടെും അദ്ദേഹം പറഞ്ഞു. നയരൂപീകരണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും പകര്‍ച്ചേതര രോഗങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പരിശീലന പരിപാടി ശക്തിപകരുമെ് അദ്ദേഹം പറഞ്ഞു.
മേഖലയിലെ വിദഗ്ദ്ധരായ അസെന്‍ഡ് ഉപദേശക സംഘാംഗവും ഏഷ്യ പസഫിക് ജേര്‍ണല്‍ ഓഫ് പ’ിക് ഹെല്‍ത്ത് എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രൊഫ. വാ യുന്‍ ലോ, ശ്രീലങ്കയിലെ അസെന്‍ഡ് പ്രോഗ്രാം ഡയറക്ടര്‍മാരായ ഡോ. ഇന്ദിക കരുണതിലകെ, ഡോ. പ്രസാദ് കടുലണ്ട, പ്രൊഫ. ഷാജഹാന്‍ യാസിന്‍, പ്രൊഫ. ഓള്‍ഡന്‍ബര്‍ഗ്, ഡോ. തങ്കപ്പന്‍ എിവര്‍ നേതൃത്വം നല്‍കും. ഓഗസ്റ്റ് മൂു വരെ നീളു പരിശീലനത്തില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിുള്ള ഗവേഷകരും ഹെല്‍ത്ത് പ്രൊഫഷണലുകളുമായ 25 പേര്‍ പങ്കെടുക്കും.