മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സര്‍ക്കാര്‍ നിലപാട്: എംഎംഹസന്‍

single-img
29 July 2013

hassanമന്ത്രി എപി അനില്‍കുമാറിനെ മറ്റൊരുമന്ത്രിയുടെ സ്റ്റാഫാണെന്ന് വ്യാജേന വിളിക്കുകയും തെറ്റായ വാര്‍ത്ത നല്‍കുകയും ചെയ്ത സ്വകാര്യ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടാണെന്ന് കെപിസിസി വൈസ്പ്രസിഡന്റും കോണ്‍ഗ്രസ് വക്താവുമായ എംഎം ഹസന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തിപരമായ നിലപാടാണ് സ്വീകരിച്ചതെന്നും മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് കോണ്‍ഗ്രസിന്റെ നയമല്ലെന്നും ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന ആരോപണത്തിന് മറുപടിയായിട്ടാണ് ഹസന്‍ നിലപാട് വ്യക്തമാക്കിയത്.