ലക്ഷ്യം ജനലോക്പാല്‍: അന്നാ ഹസാരെ

single-img
29 July 2013

anna-hazareതന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം ജനലോക്പാല്‍ ബില്ലാണെന്ന് അന്നാ ഹസാരെ. ബില്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വീണ്ടും സമരരംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതു രാജ്യത്തു നടപ്പിലാക്കിയിട്ടേ താന്‍ മരിക്കൂ. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യത്തിന്റെയും ജനലോക്പാല്‍ ബില്ലിന്റെയും പേരു പറഞ്ഞു ജനങ്ങളെ പറ്റിക്കുകയാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും ഗൂഢാലോചനയെക്കുറിച്ചു രാജ്യമെമ്പാ ടും ബോധവത്കരണം നടത്തുമെ ന്നു ഹസാരെ കൂട്ടിച്ചേര്‍ത്തു.