ഹൈദരാബാദ് അഞ്ചു വര്‍ഷത്തേക്കു കേന്ദ്രഭരണ പ്രദേശമാക്കാന്‍ നിര്‍ദേശം

single-img
29 July 2013

andhra-pradesh-mapആന്ധ്രപ്രദേശ് വിഭജിച്ചു തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുമ്പോള്‍ ഹൈദരാബാദ് അഞ്ചു വര്‍ഷത്തേക്കു കേന്ദ്രഭരണപ്രദേശമായി നിലനിര്‍ത്തണമെന്ന നിര്‍ദേശം കേന്ദ്ര കാബിനറ്റിനു മുമ്പാകെ സമര്‍പ്പിക്കും. പിന്നീട് ഹൈദരാബാദ് രണ്ടു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമാകും. തെലുങ്കാനയുടെ ഗവര്‍ണര്‍ അഞ്ചു വര്‍ഷത്തേക്കു ഹൈദരാബാദിന്റെ ഭരണത്തലവനായ ലഫ്. ഗവര്‍ണറാകുമെന്നാണു നിര്‍ദേശം.