യുവസംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയെന്ന് മുഖ്യമന്ത്രി

single-img
28 July 2013
 
യുവസംരംഭകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനമേകാനായി സര്‍ക്കാര്‍ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴില്‍ ഉത്ഭവധനം (സീഡ് ഫ്) കരുതിവയ്ക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ വീക്കെന്‍ഡ്@സ്റ്റാര്‍ട്ടപ്പ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘സ്റ്റാര്‍ട്ടപ്പ് ടു സിലിക്കണ്‍വാലി’ എന്ന പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ചെലവിനത്തില്‍ 15 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
നൂതന സംരംഭങ്ങള്‍ക്ക് വളരാനാവശ്യമായ ലോകോത്തരനിലവാരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ സ്ഥാപിച്ച് അഞ്ചുലക്ഷം ചതുരശ്രഅടി സ്ഥലം മാറ്റിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുതിയ ഐടി പോളിസി പ്രകാരം 2020 ആകുമ്പോള്‍ മൂവായിരം സ്റ്റാര്‍ട്ടപ്പുകളെങ്കിലും ഇവിടെ വികസിപ്പിച്ചെടുക്കണം. അതിനാവശ്യമായ അന്തരീക്ഷമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ കുട്ടികള്‍ ഇനി സാങ്കേതിക വിദ്യാഭ്യാസം നേടുന്നത് കേവലമൊരു ജോലിക്കോ അല്ലെങ്കില്‍ വിദേശത്തേക്കു പോകാനുള്ള വിസയ്‌ക്കോ വേിയാകരുത്. സ്വന്തമായി ഒരു സംരംഭം തുടങ്ങുകയെന്ന ലക്ഷ്യത്തിലേക്ക് അതിനെ മാറ്റിയെടുക്കാനാകുന്ന തരത്തിലുള്ള മുന്നേറ്റമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ തലമുറ തൊഴില്‍ തേടി വിദേശത്തേക്കു പോയെങ്കില്‍ ഇന്നത്തെ തലമുറയ്ക്ക് അങ്ങിനെ ചെയ്യേിവരില്ല. കഴിവും സാധ്യതയും അവസരവും കേരളത്തില്‍ ധാരാളമാണെന്നും ആ അവസരങ്ങള്‍ ശരിയായി വിനിയോഗിക്കുകയാണ് ചെയ്യേതെന്നും അതിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ ആയിരക്കണക്കിനു വരുന്ന യുവ സംരംഭകരേയും വിദ്യാര്‍ഥികളേയും അഭിസംബോധന ചെയ്തത്.
തികഞ്ഞ ആത്മവിശ്വാസത്തോടെ സംരംഭകത്വത്തിലേക്കു കടന്നുവരുന്നവരാണ് ഇന്ന് വിവരസാങ്കേതിക രംഗത്തുള്ളതെന്നും അവര്‍ക്കാവശ്യമുള്ളതെന്തും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ചടങ്ങില്‍ സംസാരിച്ച വ്യവസായ- ഐടി വകുപ്പു മന്ത്രി ശ്രീ. പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇവര്‍ കേരളത്തെ മാറ്റിപ്പണിയും. ഒരു ദിവസം ഒരു കമ്പനിയെന്ന ലക്ഷ്യത്തിലേക്ക് കേരളം ഇപ്പോള്‍തന്നെ എത്തിക്കഴിഞ്ഞതായി അദ്ദേഹം ചൂിക്കാട്ടി.
സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സ്ഥിരസ്ഥലസൗകര്യം ഏര്‍പ്പെടുത്തും വരെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്ത്രപ്രണ്വര്‍ഷിപ് ഡവലപ്‌മെന്റിന്റെ കിന്‍ഫ്രയിലെ മന്ദിരം വിട്ടുകൊടുക്കുമെന്ന് ശ്രീ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് വില്ലേജിനുള്ളിലെ പ്രധാന റോഡിന് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായിരുന്ന രാജീവ് മോട്‌വാനിയുടെ പേരിടുന്നതായും മന്ത്രി അറിയിച്ചു.
സാങ്കേതികരംഗത്തെ അതികായന്മാരായ സിസ്‌കോ, സ്റ്റാര്‍ട്ടപ് വില്ലേജില്‍ തങ്ങളുടെ ലാബ് തുടങ്ങുമെന്ന് സിസ്‌കോയുടെ ഗ്ലോബലൈസേഷന്‍ ആന്‍ഡ് സ്മാര്‍ട്പ്ലസ്‌കണക്ടഡ് കമ്യൂണിറ്റീസ് പ്രസിഡന്റുമായ ഡോ.അനില്‍ മേനോന്‍ പറഞ്ഞു. ആവശ്യമായ ഉപകരണങ്ങളും പ്രവര്‍ത്തനസാഹചര്യവും തങ്ങളൊരുക്കുമെന്നും മികച്ച ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കേത് സംരംഭകരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പിലെ വണ്‍കെ ഡവലപ്പര്‍ പ്രോഗ്രാമിന് (ഡവലൂപ്) പദ്ധതിക്കായി പണം മുടക്കുന്ന ആദ്യ കമ്പനി കൂടിയാണ് സിസ്‌കോയെന്നും അദ്ദേഹം വ്യക്തമാക്കി.
സിലിക്കണ്‍വാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ സാന്‍ഡ്ഹില്‍ തങ്ങളുടെ വെബ്‌സൈറ്റ് വഴി സ്റ്റാര്‍ട്ടപ്പിലെ സംരംഭകര്‍ക്ക് ധനസഹായത്തിനുള്ള ബിഡ്ഡിംഗിന് സാങ്കേതിക ഉപദേശവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സൗജന്യമായി നല്‍കുമെന്ന് സാന്‍ഡ്ഹില്‍ സ്ഥാപകനും നിക്ഷേപകനുമായ ശ്രീ. എം.ആര്‍.രംഗസ്വാമി പറഞ്ഞു. സ്റ്റാര്‍ട്ടപ്പില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന കമ്പനികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്‍ഡ്യന്‍ അമേരിക്കന്‍സിന്റെ സമൂഹമായ ഇന്‍ഡ്യാസ്‌പോറ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന, മുപ്പതുലക്ഷത്തോളം ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ അവിടുത്തെ ഉയര്‍ന്ന വരുമാനക്കാരാണ്. ഇന്ത്യയിലെ യുവസംരംഭകരെ പ്രോല്‍സാഹിപ്പിക്കാനും ധനസഹായം നല്‍കാനും അവര്‍ തയ്യാറാണെന്ന് അദ്ദേഹം ചൂിക്കാട്ടി. എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉാക്കിയെടുക്കുന്നതില്‍ ഇന്ത്യയിലെ ഇന്‍കുബേറ്ററുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തെ മാറ്റിമറിക്കാന്‍ പോകുന്ന പ്രസ്ഥാനമാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചീഫ് മെന്ററുമായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഐടി മേഖലയിലെ ഉത്പാദന, ഗവേഷണ-വികസന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ സംസ്ഥാന സര്‍ക്കാരിനു പ്രേരകമായത് സ്റ്റാര്‍ട്ടപ്പ് വില്ലേജു പോലുള്ള സംരംഭങ്ങളാണെന്ന് ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി.എച്ച്.കുര്യന്‍ പറഞ്ഞു. 2020 ആകുമ്പോഴേക്കും 100 ബില്യണ്‍ ഡോളറില്‍ നിന്ന് 300 ബില്യണ്‍ ഡോളറാക്കി വരുമാനം വര്‍ധിപ്പിക്കാനാണ് ഇന്ത്യന്‍ ഐടി മേഖല ലക്ഷ്യമിടുന്നതെന്ന് മുന്‍ കേന്ദ്ര ഐടി ആന്‍ഡ് ടെലകോം സെക്രട്ടറി ശ്രീ രന്താല ചന്ദ്രശേഖര്‍ പറഞ്ഞു.
പുതിയ മൂന്നു നൂതന പദ്ധതികള്‍ക്ക് ഞായറാഴ്ച സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ തുടക്കമായി.  സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ക്ക് ആവശ്യമായ മെന്റര്‍ സപ്പോര്‍ട്ട് നല്‍കാനുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജ് പീപ്പിള്‍ നെറ്റ്‌വര്‍ക്ക്, തല്‍പരരായ ആയിരം വിദ്യാര്‍ഥികള്‍ക്ക് പുതിയ സാങ്കേതികവിദ്യയുമായി കൂടിച്ചേരാന്‍ സൗകര്യം ഒരുക്കുന്നതിനായി തയ്യാറാക്കിയ 1കെ ഡെവലപ്പര്‍ പ്രോഗ്രാം എന്നിവയാണ് ഇവയില്‍ രണ്ണെം. മൂന്നാമത്തേത് പൊതുജനങ്ങള്‍ക്കായുള്ള എക്‌സ്പീരിയന്‍സ് സോണ്‍ ആയിരുന്നു. സാങ്കേതികരംഗത്തെ നൂതനാശയങ്ങളില്‍ പലതും നേരില്‍ കു മനസ്സിലാക്കാനായി നൂറുകണക്കിനാളുകളാണ് ഞായറാഴ്ച സ്റ്റാര്‍ട്ടപ്പ് വില്ലേജിലെത്തിയത്.
സംരംഭകര്‍ക്ക് സഹായകമാകുന്ന ശില്‍പശാലകളും സെമിനാറുകളും, നെറ്റ്‌വര്‍ക്കിംഗിനുള്ള അവസരങ്ങളും ഉള്‍പ്പെടെ വിപുലമായ പരിപാടികളോടെ രുദിവസം നീളുന്ന പരിപാടികളാണ് ‘വീക്കെന്‍ഡ്@സ്റ്റാര്‍ട്ടപ്’ എന്നു പേരില്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നടന്നത്.