ഹൈക്കമാന്‍ഡ് തീരുമാനം ഇന്നറിയാം

single-img
28 July 2013

01ramesh.jpg.crop_displayയു.ഡി.എഫ് കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളിലും മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വിഷയങ്ങളിലും ഇന്നു ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനമുണ്ടായേക്കും. ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡ് നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷമാവും തീരുമാനം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ അംഗമാകണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ങ്കിലും വകുപ്പ് ഏതെന്നതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി സമവായമുണ്ടാക്കാനാണു കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. ഡല്‍ഹിയില്‍ തങ്ങുന്ന രമേശ് ചെന്നിത്തല അടക്കമുള്ളവരുമായുള്ള അനൗപചാരിക ചര്‍ച്ചകള്‍ കേന്ദ്ര നേതാക്കള്‍ തുടരുകയാണ്.

മന്ത്രിസഭയിലേക്കില്ല എന്ന നിലപാടില്‍ തന്നെയാണു രമേശും ഐ ഗ്രൂപ്പും. രമേശിന് ആഭ്യന്തരവകുപ്പ് നല്‍കിയാണെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്. എന്നാല്‍, ഉപമുഖ്യമന്ത്രിപദം വേണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടില്ല. പ്രതിരോധ മന്ത്രി എ.കെ. ആന്റണി, പ്രവാസികാര്യമന്ത്രി വയലാര്‍ രവി, കോണ്‍ഗ്രസ് അധ്യക്ഷയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുമായി രമേശ് ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.