ടോമിന്‍ ജെ തച്ചങ്കരിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി

single-img
27 July 2013

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി. അനുമതി ലഭിച്ചതോടെ തച്ചങ്കരിക്കെതിരായ കുറ്റപത്രം അടുത്ത ആഴ്ച സമര്‍പിച്ചേക്കും. ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാല്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി വേണമായിരുന്നു.

അനധികൃത സ്വത്തു സമ്പാദനം, വിദേശത്തു നിന്ന്‌ ഇലക്രേ്‌ടാണിക്‌ ഉപകരണ ഇറക്കുമതി, തീവ്രവാദി ബന്ധം എന്നീ ആരോപണങ്ങളിലായിരുന്നു തച്ചങ്കരിക്കെതിരായ അന്വേഷണം നടന്നത്‌. 2001 മുതല്‍ 2007 വരെ അദ്ദേഹം വാര്‍ഷിക സ്വത്ത്‌ വിവരം നല്‍കിയിരുന്നില്ല എന്ന കാര്യവും ശ്രദ്ധേയമായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായിട്ടും തച്ചങ്കരിയെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിനുളള തുടര്‍ നടപടികള്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാര്‍ ഉത്സാഹം കാട്ടാതിരുന്നത്‌ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിരുന്നു.