മന്ത്രിസ്ഥാനം; സോണിയ ആവശ്യപ്പെട്ടാല്‍ അംഗീകരിക്കാതെ തരമില്ലെന്നു രമേശ്

single-img
27 July 2013

ramesh chennithala

താന്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സോണിയ ആവശ്യപ്പെട്ടാല്‍ അംഗീകരിക്കാതെ തരമില്ലെന്നു കെപിസിസി പ്രസിഡന്റ് പറഞ്ഞു. രമേശിനെ മന്ത്രിസഭയിലെടുക്കുന്നതു സംബന്ധിച്ചു നിര്‍ണായക ചര്‍ച്ചയും ഹൈക്കമാന്‍ഡ് തീരുമാനവും നാളെയുണ്ടായേക്കും. ഡല്‍ഹിയില്‍ ഇന്നലെ ചെന്നിത്തല നടത്തിയ ആദ്യഘട്ട ചര്‍ച്ചകളില്‍ തീരുമാനങ്ങളോ, വ്യക്തമായ പരിഹാര ഫോര്‍മുലയോ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി ഇന്നു രാത്രി ഡല്‍ഹിയിലെത്തിയശേഷം രാത്രി വൈകിയും നാളെയുമായി ഹൈക്കമാന്‍ഡുമായി നടത്തുന്ന ചര്‍ച്ചയില്‍ രമേശിനെ ആഭ്യന്തരമന്ത്രിയാക്കുന്ന കാര്യം തീരുമാനിക്കുമെന്നാണു പ്രതീക്ഷ. മന്ത്രിസഭയിലേക്കു വരാന്‍ താത്പര്യമില്ലെന്നും തന്റെ മന്ത്രിസഭാ പ്രവേശനകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും രമേശ് പറഞ്ഞു. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയില്‍ ചേരാന്‍ രമേശിനോടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ നിര്‍ദേശിക്കുമെന്നാണു സൂചന.