സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പിളര്‍ന്നു; വിമതപക്ഷം ഇടതുമുന്നണിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കും

single-img
27 July 2013

k-krishnankuttyസോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിമതപക്ഷം യോഗം ചേര്‍ന്ന് ഇടതുമുന്നണിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. എം.പി.വീരേന്ദ്രകുമാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയതായും തന്നെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തതായും കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. പാര്‍ട്ടിയുടെ 150 അംഗ സംസ്ഥാന കൗണ്‍സിലില്‍ 78 പേര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നു കൃഷ്ണന്‍കുട്ടി അവകാശപ്പെട്ടു. 64 അംഗ സംസ്ഥാനകമ്മിറ്റിയില്‍ 30 പേര്‍ തങ്ങള്‍ക്കൊപ്പമാണെന്നും പറഞ്ഞു. പുതിയ ജില്ലാ കണ്‍വീനര്‍മാരെയും 47 അംഗ സംസ്ഥാനസമിതിയെയും തെരഞ്ഞെടുത്തു. ഓഗസ്റ്റ് 12നു തിരുവനന്തപുരത്തു സംസ്ഥാനസമിതി യോഗം ചേര്‍ന്നു ഭാവികാര്യങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസുമായി യോജിച്ചുപോകാന്‍ ഒരുനിലയ്ക്കും കഴിയില്ലെന്നാണു ഭൂരിഭാഗത്തിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.