അട്ടപ്പാടി പ്രശ്നത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു

single-img
27 July 2013

അട്ടപ്പാടിയിലെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്‌ 12 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത്‌ ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ചു.
ഉച്ചഭക്ഷണ പദ്ധതി കര്‍ശനമായി നടപ്പാക്കണം. പോഷകാഹാരക്കുറവ്‌ വളരെ പ്രധാനമാണ്‌. ചികിത്സ ഉറപ്പാക്കണം. പോഷകാഹാരക്കുറവുളള കുട്ടികളെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കണം. ഗര്‍ഭിണികളായ 900 സ്‌ത്രീകളുടെയും ഒരു വയസ്സില്‍ താഴെയുളള കുട്ടികളുടെയും പട്ടിക തയ്യാറാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ ആഴ്‌ചയും എല്ലാ ആദിവാസി ഊരും സന്ദര്‍ശിക്കണം.
കളളവാറ്റ് ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം.എല്ലാ ഊരുകളിലും എല്ലാ അംഗനവാഡികളിലും കുടിവെളളമെത്തിക്കണം. ആദിവാസികള്‍ക്ക്‌ നഷ്‌ടപ്പെട്ട ഭൂമി ആറ്‌ മാസത്തിനുളളില്‍ തിരികെ നല്‍കണമെന്നും കേന്ദ്രം ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ച കത്തില്‍ പറയുന്നു

അട്ടപ്പാടിയില്‍ വിവിധ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനം അനിവാര്യമാണെന്നും ഇതിന് നോഡല്‍ ഓഫീസര്‍ എസ് സുബ്ബയ്യയ്ക്ക് ആവശ്യമായ അധികാരം നല്കണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. അഗളി, ഷോളയൂര്‍, പുതൂര്‍ വില്ലേജുകളിലെ ആദിവാസികളും അല്ലാത്തവരുമായ 900 ഗര്‍ഭിണികളുടെയും ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളെയും കണ്ടെത്താന്‍ ഉടന്‍ നടപടി വേണം. മെഡിക്കല്‍ സംഘവും സംയോജിത ശിശു വികസന പദ്ധതി ഉദ്യോഗസ്ഥരും ആഴ്ച തോറും എല്ലാ ഊരിലുമെത്തണം. പോഷകാഹാരകുറവ് നേരിടുന്ന അമ്മമാരെയും കുട്ടികളെയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കണം.