സരിതയുടെ പരാതി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍

single-img
26 July 2013

Sarithaസോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുടെ പരാതി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അവരുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞു. തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ശേഷം പരാതിയിലെ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച സരിതയെ പ്രവേശിപ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി പരാതി അവരുടെ കൈപ്പടയില്‍ എഴുതി വാങ്ങുമെന്നും തിങ്കളാഴ്ച എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ഇത് നല്‍കുമെന്നും ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പില്‍ പല വമ്പന്‍മാരുമുണ്‌ടെന്ന സരിതയുടെ വെളിപ്പെടുത്തലാണ് പരാതിയായി എഴുതി വാങ്ങുക. പരാതിയില്‍ രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരുണ്‌ടെന്നാണ് സൂചന.