Kerala

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131 അടിയായി ഉയര്‍ന്നു

MULLAPERIYAR DAMമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായത്. വ്യാഴാഴ്ച 130 അടിയായിരുന്ന ജലനിരപ്പ് വെള്ളിയാഴ്ച രാവിലെയോടെ ഒരു അടി കൂടി ഉയരുകയായിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉപ്പുതറ, മഞ്ഞുമല എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.