മുല്ലപ്പെരിയാറില്‍ കേരളത്തിന് എന്തു കാര്യമെന്ന് തമിഴ്‌നാട്

single-img
26 July 2013

മുല്ലപ്പെരിയാര്‍ അണക്കെട്ട് തങ്ങളുടെ സ്വന്തമാണെന്നും അവിടെ പുതിയ ഡാം നിര്‍മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്നും തമിഴ്‌നാട്. ആവശ്യമെങ്കില്‍ പുതിയ അണക്കെട്ട് തങ്ങള്‍ നിര്‍മിക്കാമെന്നും തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ നടന്ന അന്തിമവാദത്തിലാണ് തമിഴ്‌നാട് പുതിയ നിലപാടുമായി രംഗത്തെത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട 1886-ലെ കരാറിന്റെ സാധുത സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് ഇന്നലെയും വ്യക്തമായ ഉത്തരം നല്‍കാനാവാതെ കുഴങ്ങിനില്‍ക്കുമ്പോഴാണ് അണക്കെട്ടിന്റെ അവകാശം തങ്ങള്‍ക്കുതന്നെയാണെന്ന നിലപാട് തമിഴ്‌നാട് തുറന്നടിച്ചത്.