കാര്‍ഗില്‍ വിജയത്തിന്റെ സ്മരണയില്‍ രാജ്യം

single-img
26 July 2013

Kargilകാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണയിലാണ് രാജ്യം. വിജയത്തിന്റെ പതിന്നാലാം വാര്‍ഷിദിനമായ വെള്ളിയാഴ്ച രാവിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയും സൈനിക മേധാവികളും യുദ്ധത്തില്‍ നാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. 1999 ലാണ് കാര്‍ഗില്‍ യുദ്ധമുണ്ടായത്. കാര്‍ഗില്‍ മലനിരകളില്‍ ഇന്ത്യന്‍ മണ്ണിലേക്ക് അധിനിവേശം നടത്തിയ പാക് സൈന്യത്തെ രൂക്ഷമായ പ്രത്യാക്രമണത്തിനൊടുവില്‍ ഇന്ത്യന്‍ സൈന്യം തുരത്തുകയായിരുന്നു. രണ്ടു മാസത്തിലധികം യുദ്ധം നീണ്ടുനിന്നു. 527 ഇന്ത്യന്‍ സൈനികരാണ് ജീവന്‍ ബലിയര്‍പ്പിച്ചത്. യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി കാഷ്മീരില്‍ കാര്‍ഗിലിലും ദ്രാസിലും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദ്രാസില്‍ വ്യാഴാഴ്ച വൈകിട്ട് മെഴുകുതിരി കത്തിച്ച് ധീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.