വാജ്‌പേയി ആവശ്യപ്പെട്ടാല്‍ ഭാരതരത്‌നം തിരിച്ചേല്‍പ്പിക്കാമെന്ന് അമര്‍ത്യാസെന്‍

single-img
26 July 2013

372_Amartyasenനരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്നിന്റെ അഭിപ്രായപ്രകടനത്തിന്റെ ചുവടുപിടിച്ച് ബിജെപിയും കോണ്‍ഗ്രസും വാക്‌പോരില്‍. തനിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി ചന്ദന്‍മിത്ര രംഗത്തെത്തിയതോടെ അമര്‍ത്യാസെന്‍ വിശദീകരണവു മായെത്തി. മുന്‍ പ്രധാനമന്ത്രി യും ബിജെപി നേതാവുമായ വാജ്‌പേയിയാണ് തനിക്കു ഭാരതരത്‌നം നല്‍കിയതെന്നും അദ്ദേഹം ആവശ്യപ്പെട്ടാല്‍ ബഹുമതി തിരിച്ചുനല്‍കാമെന്നുമാണ് അമര്‍ത്യാസെന്‍ പറഞ്ഞത്. പ്രശ്‌നത്തില്‍ പ്രതികരിക്കുന്നതില്‍നിന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കുകയാണെങ്കിലും രണ്ടാംനിര നേതാക്ക ള്‍ വിമര്‍ശനവുമായി രംഗത്തുണ്ട്. സെന്നിനു പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം സജീവമാണ്.