ഇന്ത്യ- സിംബാബ്‌വേ ഏകദിന പരമ്പര; ഇന്ത്യ ജയത്തോടെ തുടങ്ങി

single-img
25 July 2013

CRICKET-ZIM-INDസിംബാബ്‌വെയില്‍ വിരാട് കോഹ്്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് യൂത്ത് ഫെസ്റ്റിവല്‍. മുട്ടോംബോഡ്‌സിയുടെ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് സിംബാബ്‌വെയ്‌ക്കെതിരേ അമ്പാട്ടി റായുഡു ഇന്ത്യക്ക് ഏകദിന പരമ്പരയിലെ ആദ്യ ജയം സമ്മാനിച്ചു. യുവ ഇന്ത്യയുടെ ഉശിരന്‍ പ്രകടനത്തിനു നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ചുറികൂടിയായതോടെ ആറു വിക്കറ്റ് ജയം ആഘോഷത്തിമിര്‍പ്പിലായി. സ്‌കോര്‍: സിംബാബ്‌വെ- അമ്പതോവറില്‍ ഏഴിന് 228. ഇന്ത്യ- 44.5 ഓവറില്‍ നാലിന് 230. സെഞ്ചുറി നേടിയ നായകന്‍ വിരാട് കോഹ്‌ലിയാണ്(115) മാന്‍ ഓഫ് ദ മാച്ച്. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിക്കൊണ്ട് റായുഡു(63) മികച്ച പ്രകടനം പുറത്തെടുത്തു. അമ്പാട്ടി റായുഡുവിനു പുറമേ ജയ്‌ദേവ് ഉനദ്കഡും ഇന്ത്യക്കുവേണ്ടി അരങ്ങേറി. വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.