സ്‌പെയിനില്‍ ട്രെയിനപകടം: 65 പേര്‍ കൊല്ലപ്പെട്ടു

single-img
25 July 2013

1374703487000-AP-APTOPIX-Spain-Train-Derailment-001-1307241814_4_3സ്‌പെയിനില്‍ ട്രെയിനപകടത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറിലധികം പേര്‍ക്കു പരിക്കേറ്റു. സ്പാനിഷ് നഗരമായ സാന്റിയാഗോയ്ക്ക് സമീപം ട്രെയിന്‍ പാളം തെറ്റിയാണ് അപകടമുണ്ടായത്. മാഡ്രിഡില്‍നിന്ന് ഫെറോളിലേക്കു പോവുകയായിരുന്ന ട്രെയിനില്‍ 13 ബോഗികളിലായി 218 യാത്രക്കാരാണുണ്ടായിരുന്നത്. സ്പാനിഷ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റെയില്‍വേ കമ്പനിയായ റെന്‍ഫേയുടെ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. യൂറോപ്പിലെ ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണെ്ടന്ന് സ്പാനിഷ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന്റെ കാരണം വ്യക്തമല്ല. നാലു ബോഗികളാണ് പാളം തെറ്റിയത്. ഒന്നിനു മുകളില്‍ ഒന്നായി നാലു ബോഗികള്‍ ഇടിച്ചു കയറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.