വരുന്നു സരിതയുടെ 22 പേജുള്ള പരാതിയുടെ വെളിപ്പെടുത്തല്‍.

single-img
25 July 2013

20-k--saritha-2സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ സരിതാ എസ്. നായര്‍ അഭിഭാഷകന് നല്‍കിയത് 22 പേജുള്ള പരാതി. ഇതു ചിട്ടയായി രൂപപ്പെടുത്തിയശേഷം കോടതിക്കു കൈമാറുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പരാതി കോടതിക്കു കൈമാറിയശേഷം ഇതു സംബന്ധിച്ചു വെളിപ്പെടുത്തുമെന്നും ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോടതിക്കു മുന്നില്‍ നടത്തിയ വെളിപ്പെടുത്തല്‍ രേഖപ്പെടുത്തി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകന്‍ മുഖേന സരിത പരാതി നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയും വ്യവസായികളുടെയും പേര് പരാതിയില്‍ ഉണെ്ടന്നാണ് സൂചന. കേരളത്തില്‍ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കുന്നതാണ് വെളിപ്പെടുത്തലുകള്‍ എന്ന് കഴിഞ്ഞ ദിവസം സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ സൂചന നല്‍കിയിരുന്നു.