മന്ത്രിസഭാ പുനഃസംഘടന: നിലപാടില്‍ മാറ്റം വേണെ്ടന്ന് ഐ ഗ്രൂപ്പ്

single-img
25 July 2013

RAMESHമന്ത്രിസഭ പുനഃസംഘടനയുടെ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിക്കാനിരിക്കേ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് നിലപാടില്‍ മാറ്റം വേണെ്ടന്ന് ഐ ഗ്രൂപ്പ്. മന്ത്രിസഭയില്‍ ചേരണമെന്ന ആവശ്യത്തില്‍നിന്ന് ഒഴിഞ്ഞു മാറണമെന്നാണ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. രമേശ് ഇനിയും അപമാനിക്കപ്പെടരുതെന്നും ഗ്രൂപ്പ് വിലയിരുത്തി. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സര്‍ക്കാരിന്റെ മുഖം മിനുക്കണമെന്ന് മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ നിര്‍ദേശം വച്ച സാഹചര്യത്തിലാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കി രമേശിനെ മന്ത്രിസഭയില്‍ കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറയപ്പെടുന്നു.