മോഡിക്കു വേണ്ടി നയം മാറ്റില്ലെന്ന് അമേരിക്ക

single-img
25 July 2013

Narendra-Modiഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വിസയ്ക്ക് അപേക്ഷിച്ചാല്‍ നിയമപ്രകാരം പരിഗണിക്കുമെന്ന് അമേരിക്ക. വിസയ്ക്ക് യോഗ്യതയുണെ്ടന്ന് തോന്നിയാല്‍ നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കി. എന്നാല്‍ മോഡിക്കു വേണ്ടി വിസാ നയം മാറ്റാന്‍ കഴിയില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. മോഡിക്ക് വിസ നിഷേധിച്ച അമേരിക്കന്‍ നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് അമേരിക്ക സന്ദര്‍ശിക്കുന്ന ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്ക വിശദീകരണവുമായി രംഗത്തുവന്നത്.