ഉച്ചഭക്ഷണ ദുരന്തം: പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

single-img
25 July 2013

meenadeviബിഹാറില്‍ ഉച്ചഭക്ഷണത്തില്‍നിന്നു വിഷബാധയേറ്റ് 23 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഒളിവില്‍പോയ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ എട്ടുദിവസത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. സരന്‍ ജില്ലയിലെ ധര്‍മസതി ഗാന്‍ഡമന്‍ പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീനാദേവിയാണു പിടിയിലായത്. പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തുവരുകയാണെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ജൂലൈ 16 നുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവ് അര്‍ജുന്‍ റായിക്കൊപ്പം ഒളിവിലായിരുന്നു.