മംനൂണ്‍ ഹൂസൈന്‍ ഷരീഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി

single-img
25 July 2013

Mamnoonഈ മാസം മുപ്പതിനു നടക്കുന്ന പാക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നവാസ്ഷരീഫിന്റെ വിശ്വസ്തന്‍ മംനൂണ്‍ ഹൂസൈന്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. പാര്‍ലമെന്റിലെയും പ്രവിശ്യാ നിയമസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇലക്്ടറല്‍ കോളജില്‍ ഭരണകക്ഷിയായ പിഎംഎല്‍-എന്നിനു ഭൂരിപക്ഷമുള്ളതിനാല്‍ ഹൂസൈന്റെ വിജയം ഉറപ്പാണ്. സര്‍ദാരി സ്ഥാനമൊഴിയുന്ന സെപ്റ്റംബര്‍ എട്ടിന് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും. സര്‍ദാരി ഇത്തവണ മത്സരിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ദാരി നേതൃത്വം നല്‍കുന്ന പിപിപിയുടെ സ്ഥാനാര്‍ഥിയായി രാജാ സഫറുള്‍ ഹക്ക് പത്രിക നല്‍കിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മുന്‍ ജഡ്ജി വാജിഹുദ്ദീന്‍ അഹമ്മദാണ്.