സോളാര്‍ അവാര്‍ഡ്: കൊച്ചി മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

single-img
25 July 2013

Tony_Chamminiടീം സോളാറിന്റെ അവാര്‍ഡ് വാങ്ങിയതിന് മേയര്‍ ടോണി ചമ്മണിക്കെതിരെ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. അവാര്‍ഡ് തുകയായ 25,000 രൂപ വാങ്ങാന്‍ പാടില്ലായിരുന്നുവെന്നും തെറ്റ് സംഭവിച്ച നിലയ്ക്ക് തുക കോര്‍പറേഷന്‍ ഫണ്ടില്‍ നിക്ഷേപിക്കണമായിരുന്നുവെന്നും പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ് പറഞ്ഞു. ഇതിന്റെ പേരില്‍ നഗരസഭയുടെ ഏതെങ്കിലും ഫണേ്ടാ പൊതുസ്വത്തോ ടീം സോളാറിനു ഗുണകരമാകുന്ന രീതിയില്‍ വിനിയോഗിച്ചില്ലെന്ന് മേയര്‍ മറുപടി നല്‍കി. തുക നിയമവിധേയമായ മാര്‍ഗത്തിലൂടെ തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ഒന്നാം ബജറ്റില്‍ പ്രഖ്യാപിച്ച ഊര്‍ജ സംരക്ഷണവുമായി ബന്ധപ്പെട്ടു കിട്ടിയ അവാര്‍ഡെന്നാണ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതെന്ന് കൗണ്‍സിലര്‍ സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. എങ്കില്‍ ആ അവാര്‍ഡ് കൗണ്‍സിലിന് അവകാശപ്പെട്ടതാണെന്നും മേയര്‍ സ്വന്തം പേരില്‍ കൊണ്ടുപോയത് എന്തിനാണെന്നും അദ്ദേഹം ആരാഞ്ഞു.