സംസ്ഥാന മന്ത്രിയും സരിതയും മൂന്നു മണിക്കൂര്‍ ഫഌറ്റില്‍ ചിലവഴിച്ചതായി രേഖകള്‍ പുറത്തുവന്നു.

single-img
24 July 2013

20-k--saritha-2സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് മന്ത്രിയും സോളാര്‍ വിവാദ നായിക സരിത എസ്. നായരും മുന്നുമണിക്കൂറിലേറെ സമയം കൊച്ചിയിലെ ഫഌറ്റില്‍ ചിലവഴിച്ചതായി ഒരു സ്വകാര്യ ടെലിവിഷന്‍ തെളിവുകള്‍ പുറത്തുവിട്ടു.

പിറവം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് പ്രസ്തുത മന്ത്രി താമസിച്ചിരുന്ന കൊച്ചി വൈറ്റിലയിലെ ഫഌറ്റിലാണ് സരിത എത്തിയത്. അന്നേദിവസം മന്ത്രിയും ഫഌറ്റിലുണ്ടായിരുന്നു. 2012 മാര്‍ച്ച് 13 രാവിലെ 8 മണിക്കെത്തിയ സരിത ഉച്ചയ്ക്ക് 11.30നാണ് തിരച്ചുപോയതെന്ന് ഫഌറ്റിലെ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മി എന്ന പേരാണ് സരിത സന്ദര്‍ശക രജിസ്റ്ററില്‍ മരഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 8.17 ന് ഷൈന്‍ എന്നൊരാളും മന്ത്രിയെ കാണുവാന്‍ ഫഌറ്റില്‍ എത്തിയിരുന്നു. അയാള്‍ 9 മണിക്ക് മടങ്ങിയതായും രേഖകള്‍ സൂചിപ്പിക്കുന്നു. നേരത്തെ സരിതയുമായുള്ള ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് പ്രസ്തുത മന്ത്രിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു.