സഞ്ജു തിളങ്ങി, ഇന്ത്യക്കു മികച്ച സ്‌കോര്‍

single-img
24 July 2013

Sanjuശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരേ മികച്ച സ്‌കോര്‍. യൂത്ത് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പുറത്താകാതെ നില്‍ക്കുന്ന മലയാളിതാരം സഞ്ജു സാംസണിന്റെയും(74) വി.എച്ച്. സോളിന്റെയും(129 നോട്ടൗട്ട്) മികച്ച ബാറ്റിംഗില്‍ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ എസ്പി ഖജുരിയയും(52) എ. ഹര്‍വേദ്കറും (71) അര്‍ധസെഞ്ചുറി നേടി. ലങ്കയ്ക്കുവേണ്ടി മെന്‍ഡിസും ജയസിംഗയും ഓരോ വിക്കറ്റ് വീതം നേടി.