ഭൂകമ്പം: ചൈനയില്‍ മരണം നൂറു കവിഞ്ഞു

single-img
24 July 2013

map_of_chinaടിബറ്റിനോടു ചേര്‍ന്നുള്ള ചൈനീസ് പ്രവിശ്യയായ ഗാംഗ്‌സുവില്‍ കഴിഞ്ഞദിവസമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. ദുരന്തനിവാരണ സേന ഗ്രാമീണ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് മരണ സംഖ്യ ഉയരുന്നത്. തൊള്ളായിരം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഡിന്‍ക്‌സി നഗരത്തിലെ ഷാംഗ്‌സിയാന്‍, മിംഗ്‌സിയാന്‍ മേഖലകളില്‍ കഴിഞ്ഞദിവസം രാവിലെയാണു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആയിരത്തിലധികം വീടുകള്‍ പൂര്‍ണമായും ഇരുപതിനായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു.  ആയിരക്കണക്കിനു ദുരിതാശ്വാസ പ്രവര്‍ത്തകരും സായുധസേനയും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.