ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരക്കെ അക്രമം; ഏഴു മരണം

single-img
23 July 2013

west_bengal_map_sബംഗാളിലെ നാലാംഘട്ട പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അക്രമത്തിലും തുടര്‍ന്നുണ്ടായ സിആര്‍പിഎഫ് വെടിവയ്പിലും ഒരു സ്ത്രീയുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. 18 പേര്‍ക്കു പരിക്കേറ്റു. 73 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ബിര്‍ഭും ജില്ലയില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയാണു രണ്ടു പേര്‍ കൊല്ലപ്പെട്ടതെന്നു പോലീസ് പറഞ്ഞു. മുര്‍ഷിദാബാദ് ജില്ലയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുമ്പോഴാണു ബോംബാക്രമണത്തില്‍ സ്ത്രീ മരിച്ചത്. രണ്ടു സിപിഎം പ്രവര്‍ത്തകരുടെ മൃതദേഹം മറ്റു പ്രവര്‍ത്തകര്‍ കണെ്ടടുക്കുമ്പോഴായിരുന്ന തൃണമൂല്‍ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായതും ബോംബാക്രമണം നടന്നതും. നാദിയ ജില്ലയിലും ഒരു സിപിഎം പ്രവര്‍ത്തകന്‍ ബോംബാക്രമണത്തില്‍ മരിച്ചു. മാള്‍ഡ ജില്ലയില്‍ പോളിംഗ് ബൂത്തിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ സിആര്‍പിഎഫ് വെടിവയ്പില്‍ അമ്പത്തഞ്ചുകാരനായ ഒരാള്‍ മരിക്കുകയായിരുന്നു.