ഷെയ്ണ്‍ വോണ്‍ സമ്പൂര്‍ണ്ണമായി ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

single-img
23 July 2013

shanewaക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍നിന്നും വിരമിച്ചു. ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ടൂര്‍ണമെന്റില്‍ ഈ സീസണിലുണ്ടാകില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് വോണ്‍ തന്റെ സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ലോര്‍ഡ്‌സിലെ ഹാള്‍ ഓഫ് ഫെയിമില്‍ വോണ്‍ കഴിഞ്ഞയാഴ്ച ഇടം നേടിയിരുന്നു. 43കാരനായ ഷെയ്ന്‍ വോണ്‍ ടെസ്റ്റില്‍ 145 മത്സരങ്ങളില്‍നിന്ന് 708 വിക്കറ്റും 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.