എല്‍ഡിഎഫിന്റെ രാപകല്‍ സമരം

single-img
23 July 2013

Rapakal Samnaramസോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ചു ജുഡീഷല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എല്‍ഡിഎഫിന്റെ രാപകല്‍ സമരം സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ചു. ജനപ്രതിനിധികളുടെയും നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു ഇന്നലത്തെ സമരം. എംപിമാര്‍, എംഎല്‍എമാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന രാപകല്‍ സമരത്തില്‍ പങ്കെടുത്തു. സോളാര്‍കേസില്‍ ശ്രീധരന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പ്രതിചേര്‍ക്കണമെന്നു സമരം ഉദ്ഘാടനം ചെയ്തു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ അനുയായിയാണു ശ്രീധരന്‍നായര്‍. അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കു വിശ്വസിച്ചു ശ്രീധരന്‍നായര്‍ സരിതയ്ക്കു പണം കൊടുത്തത്. മുഖ്യമന്ത്രിയെ തെറ്റുകാരനായി കാണാത്ത ഒരാളും കേരളത്തില്‍ ഉണ്ടാകില്ലെന്നും ഇപ്പോള്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്നതു ജനകീയ സമരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവുമാണു സോളാര്‍ തട്ടിപ്പ് കമ്പനിക്ക് എല്ലാ സഹായവും നല്‍കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.