ആര്‍. ബാലകൃഷ്ണപിള്ള മുന്നാക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍

single-img
23 July 2013

r-balakrishna-pillaiയു.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ പുറയുന്നതിനിടയിലും കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണ പിള്ളയെ മുന്നാക്കക്ഷേമ കോര്‍പറേഷന്‍ അധ്യക്ഷനാക്കി. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഭാര്യ യാമിനി തങ്കച്ചിയുമായുള്ള ദാമ്പത്യപ്രശ്‌നത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വന്ന ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നും പിള്ള ആവശ്യപ്പെട്ടിരുന്നു. അല്ലാതെ തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നും പിള്ള വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗണേഷ്‌കുമാറിന്റെ മന്ത്രിസഭയിലേക്കുള്ള പുനഃപ്രവേശനസാധ്യത പൂര്‍ണമായും അടഞ്ഞതിനെ തുടര്‍ന്നാണ് കാബിനറ്റ് റാങ്കോടെയുള്ള മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ബലകൃഷ്ണപിള്ള ഏറ്റെടുത്തത്.