കൂനിന്‍മേല്‍ കുരുവായി പി.സി; മുഖ്യമന്ത്രിയും യു.ഡി.എഫും പ്രതിസന്ധിയില്‍

single-img
23 July 2013

o_chandy_25062013ഹൈക്കോടതിയിലെ രണ്ടു ബഞ്ചുകളില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളെത്തുടര്‍ന്നു സോളാര്‍ പ്രശ്‌നത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും പ്രതിരോധത്തിലായി. മുഖ്യമന്ത്രി ഉടനടി രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഈ വിഷയത്തില്‍ രാജിയില്ലെന്ന നിലപാടിലാണു മുഖ്യമന്ത്രിയും യുഡിഎഫും. ഇന്നു തിരുവനന്തപുരത്ത് യുഡിഎഫ് നേതാക്കളുടെ യോഗം ചേരുന്നുണ്ട്. മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് എന്നിവര്‍ ഇന്നു തിരുവനന്തപുരത്തു ചര്‍ച്ച നടത്തുന്നുമുണ്ട്. അതിനുശേഷം കോണ്‍ഗ്രസ് നേതാക്കളുമായി ഇവര്‍ ആശയവിനിമയം നടത്തും.

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വെവ്വേറെ പത്രസമ്മേളനങ്ങള്‍ നടത്തി മുഖ്യമന്ത്രി ഉടനടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷല്‍ അന്വേഷണവും ആവശ്യപ്പെട്ടു പ്രതിപക്ഷം നടത്തിവരുന്ന സമരം ശക്തമാക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു.

ഇതിനിടെ കൂനിന്‍മേല്‍ കുരുവെന്ന പോലെ ഉമ്മന്‍ ചാണ്ടിയുടെ രാജി പരോക്ഷമായി ആവശ്യപ്പെട്ടുകൊണ്ടു ചീഫ് വിപ്പ് പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി. യുഡിഎഫിനുള്ളില്‍ പ്രധാന ഘടകകക്ഷികളായ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ്സും ഇപ്പോഴും ഉമ്മന്‍ ചാണ്ടി തുടരുന്നതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍, സോളാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളും വഴിത്തിരിവാകുന്ന സംഭവങ്ങളും സര്‍ക്കാരിനു ക്ഷീണമുണ്ടാക്കുന്നു എന്ന അഭിപ്രായം ഇവര്‍ക്കുണ്ട്.

അതേസമയം കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതംഗീകരിക്കാന്‍ തന്നെ കിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതി നട ത്തിയ പരാമര്‍ശങ്ങളുമായി ബ ന്ധ പ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.