ഇറാക്ക് ജയിലില്‍ ചാവേര്‍ ആക്രമണം: 41 മരണം

single-img
23 July 2013

map_of_iraqഇറാക്കിലെ അബുഗാരിബ്, ടാജി ജയില്‍ സമുച്ചയങ്ങളിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് അല്‍ക്വയ്ദക്കാര്‍ ഉള്‍പ്പെടെ നിരവധി തടവുകാര്‍ രക്ഷപ്പെട്ടു. 20 സുരക്ഷാഭടന്മാരും 21 തടവുകാരും കൊല്ലപ്പെട്ടു. അബുഗാരിബില്‍നിന്നു മാത്രം 500ല്‍ അധികം തടവുകാര്‍ രക്ഷപ്പെട്ടെന്നു പാര്‍ലമെന്റംഗങ്ങളായ ഹക്കിം അല്‍ സമിലിയും ഷവാന്‍ മുഹമ്മദ് താഹയും പറഞ്ഞു. ഇവരില്‍ കുറേപ്പേരെ പിടികൂടിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് ചാവേറുകളും തോക്കുധാരികളും ജയില്‍ പരിസരത്ത് എത്തിയത്. കാര്‍ബോംബ് സ്‌ഫോടനങ്ങളും നടന്നു. നേരത്തെ അമേരിക്കന്‍ സൈന്യത്തിന്റെ കീഴിലായിരുന്ന ഈ ജയിലുകള്‍ 2011 ഡിസംബറില്‍ ഇറാക്ക് അധികൃതര്‍ക്കു കൈമാറിയിരുന്നു.