അമ്പെയ്ത്തില്‍ ഇന്ത്യക്കു ടീം സ്വര്‍ണം

single-img
23 July 2013

deepika-247കൊളംബിയയിലെ മെഡലിനില്‍ നടന്ന അമ്പെയ്ത്ത് ലോകകപ്പില്‍ വനിത ടീം വിഭാഗത്തില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ സ്വര്‍ണം നേടി. റിക്കര്‍വ് വിഭാഗം ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ ടോപ് സീഡുകളായ ചൈനയെ 201-186ന് തകര്‍ത്താണ് സ്വര്‍ണമണിഞ്ഞത്. ലോക നാലാം നമ്പര്‍ താരം ദീപിക കൂമാരി, റിമിലി ബുറിയൂലി, ബൊംബെയ്‌ലാ ദേവി എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. ദീപികയുടെ ഉജ്വല പ്രകടനമാണ് ഇന്ത്യക്ക് ചൈനയുടെ മേല്‍ക്കൈ സമ്മാനിച്ചത്. അവസാന നാലുഷോട്ടുകളും പെര്‍ഫക്ട് ടെന്‍ നേടിയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ ഇന്ത്യയെ മുന്നിലെത്തിച്ചത്. 2011ലെ ഷാംഗ്ഹായ് ലോകകപ്പിനുശേഷം ടീമിനത്തില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്.