ചൈനയില്‍ ഭൂകമ്പം: 90 മരണം, 600 പേര്‍ക്കു പരിക്ക്

single-img
23 July 2013

Chinaവടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ടിബറ്റിനു സമീപം ഇന്നലെയുണ്ടായ രണ്ടു ഭൂകമ്പങ്ങളിലായി കുറഞ്ഞത് 90 പേര്‍ കൊല്ലപ്പെടുകയും 600ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഗെന്‍സു പ്രവിശ്യയിലെ മിന്‍ക്‌സിയന്‍, ഷാന്‍ക്‌സിയന്‍ കൗണ്ടികളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6ഉം 5.6ഉം തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂകമ്പങ്ങളുണ്ടായി. 400ല്‍അധികം തുടര്‍ചലനങ്ങളുമുണ്ടായി. ഇരുപതിനായിരത്തിലധികം വീടുകള്‍ക്കു കേടുപാടുണ്ടായി. മിന്‍ക്‌സിയാന്‍ കൗണ്ടിയിലാണ് ഏറെ നാശനഷ്ടം സംഭവിച്ചത്. ഇവിടത്തെ ഡിന്‍ക്‌സി നഗരത്തില്‍ മാത്രം 87 പേര്‍ക്കു ജീവഹാനി നേരിട്ടു. പരിക്കേറ്റവരില്‍ 60 പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക ഹെലികോപ്ടറുകള്‍ അയച്ചിട്ടുണ്ട്. മൂവായിരം സൈനികരെയും നിയോഗിച്ചു.